ADMISSION 2015 - 2016

ADMISSION 2015 - 2016

Friday 17 April 2015

KUTTIADI LAC ELECTION RESULT 2011 & 2014


കോഴിക്കോട്  ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ ഒന്നാണ് കുറ്റ്യാടി. വടകര ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുറ്റ്യാടി നിയമസഭാ മണ്ഡലം. 2011 ൽ  കേരളത്തിൽ  നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌) സ്ഥാനാർത്തി കെ.കെ ലതിക '6972' വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. മൊത്തം പോൾ ചെയ്ത 142453 വോട്ടുകളിൽ 70258 വോട്ടുകൾ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർതതി കെ.കെ ലതിക നേടിയത്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ മുസ്ലിം ലീഗ് സ്ഥാനാർത്തി സൂപി നരിക്കാട്ടേരി 63286 വോട്ടുകളോടെ രണ്ടാമതായി. എൻ.ഡി.എ-ബി.ജെ.പി സ്ഥാനാർത്തി വി.കെ സജീവൻ 6272 വോട്ടുകൾ നേടി മൂന്നാമതും, 1045 വോട്ടുകൾ നേടിയ എസ്.ഡി.പി.ഐ സ്ഥാനാർത്തി അബ്ദുൽ റഹീം നാലാമതും ആയി. ബഹുജൻ സമാജ് പാർട്ടി  സ്ഥാനാർത്തി എം.സതി (407 വോട്ടുകൾ), എസ്.യു.സി.ഐ.സി സ്ഥാനാർത്തി എം.കെ രാജൻ (189 വോട്ടുകൾ) സ്വതന്ത്രരായ സൂപി തോടുവയിൽ വളപ്പിൽ (333 വോട്ടുകൾ), ലതിക വലിയകുളങ്ങരകുനിയിൽ (247 വോട്ടുകൾ), സൂപി അലക്കാട്ട് (209 വോട്ടുകൾ), ലതിക നിടുമനൽകുനി (207 വോട്ടുകൾ) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

2014 ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ, കുറ്റ്യാടി മണ്ഡലത്തിൽ 68177 വോട്ടുകൾ നേടി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് സ്ഥാനാർത്തി  മുല്ലപ്പള്ളി രാമചന്ദ്രൻ ഒന്നാം സ്ഥാനത്ത് എത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്‌) സ്ഥാനാർത്തി  ആഡ്വ. എ.എൻ ശംസീർ 61912 വോട്ടുകൾ നേടി രണ്ടാമതായി. 8087 വോട്ടുകൾ നേടി എൻ.ഡി.എ-ബി.ജെ.പി സ്ഥാനാർത്തി വി.കെ സജീവൻ മൂന്നാമതായി. ആർ.എം.പി സ്ഥാനാർത്തി അഡ്വ.പി കുമാരൻകുട്ടി 2087 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് എത്തി. എസ്.ഡി.പി.ഐ സ്ഥാനാർത്തി പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ആം ആദ്മി പാർട്ടി  സ്ഥാനാർത്തി അലി അക്ബർ, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്തി ശശീന്ദ്രൻ, സി.പി.ഐ (എം-എൽ) റെഡ് സ്റ്റാർ സ്ഥാനാർത്തി എ.എം സ്മിത സ്വതന്ത്രരായ അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ (107 വോട്ടുകൾ), പി. ശറഫുദ്ധീൻ (261 വോട്ടുകൾ), എ.പി ശംസീർ (351 വോട്ടുകൾ) തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു.  

No comments:

Post a Comment