ADMISSION 2015 - 2016

ADMISSION 2015 - 2016

Wednesday, 15 April 2015

VATAKARA LAC ELECTION RESULT - 2011 & 2014

കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലം ആണ് വടകര. 2011 ൽ  നടന്ന കേരള സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ ജനത ദൾ സെക്യുലാർ സ്ഥാനാർത്തി സി.കെ നാണു '847' വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 46912 വോട്ടുകളാണ് സി.കെ നാണു നേടിയിരുന്നത്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ സോഷ്യലിസ്റ്റ്‌ ജനത - ഡെമോക്രാടിക്ക് ന്റെ സ്ഥാനാർത്തി എം.കെ പ്രേമനാത് 46065 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് എത്തി. സ്വതന്ത്ര സ്ഥാനാർത്തി ആയി മത്സരിച്ച എൻ. വേണു 10098 വോട്ടുകളോടെ മൂന്നാമതായി. ബി.ജെ.പി സ്ഥാനാർത്തി എം.പി രാജാൻ 6909 വോട്ടുകളോടെ നാലാം സ്ഥാനത്തും.സോഷ്യൽ ഡെമോക്രാടിക്ക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്തി സാലിം അഴിയൂർ 3488 വോട്ടുകൾ നേടി അഞ്ചാം സ്ഥാനക്കാരനായി.മറ്റൊരു സ്വതന്ത്രനായി മത്സരിച്ച വി.കെ പ്രേമനാതൻ 795 വോട്ടുകളും നേടി.

2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ, വടകര ലോകസഭ മണ്ഡലത്തിന്റെ ഭാഗമായ വടകര നിയമസഭ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) യുടെ ഭാഗമായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് സ്ഥാനാർത്തി മുല്ലപ്പള്ളി രാമചന്ദ്രൻ 57656 വോട്ടുകൾ നേടി ഒന്നാമതായി. 42315 വോട്ടുകൾ നേടിയ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌) - ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്തി അഡ്വ് . എ.എൻ  ശംസീർ ആണ് രണ്ടാമതായത്. ബി.ജെ.പി - എൻ.ഡി.എ സ്ഥാനാർത്തി വി.കെ. സജീവൻ 9061 വോട്ടുകൾ നേടി മൂനാമാതായി. ആർ.എം.പി സ്ഥാനാർത്തി അഡ്വ. പി കുമാരൻ കുട്ടി 7570 വോട്ടുകൾ നേടി നാലാമതായി. എസ്.ഡി.പി.ഐ സ്ഥാനാർത്തി പി. അബ്ദുൽ ഹമീദ് മാസ്റ്റർ 2935 വോട്ടും. ആം ആദ്മി പാർട്ടി സ്ഥാനാർത്തി അലി അക്ബർ 712 വോട്ടും. ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്തി ശശീന്ദ്രൻ 217 വോട്ടും. സി.പി.ഐ (എം-എൽ ) റെഡ് സ്റ്റാർ സ്ഥാനാർത്തി എ.എം സ്മിത 83 വോട്ടും നേടി.

സ്വതന്ത്ര സ്ഥാനാർത്തികളായി അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ ( 85 വോട്ടുകൾ  ), പി. ശറഫുദ്ധീൻ ( 199 വോട്ടുകൾ ) എ.പി ശംസീർ ( 339 വോട്ടുകൾ ) എന്നവരും മത്സര രംഗത്ത് ഉണ്ടായിരുന്നു.

No comments:

Post a Comment