ADMISSION 2015 - 2016

ADMISSION 2015 - 2016

Saturday, 18 April 2015

NADAPURAM LAC ELECTION RESULT 2011&2014


കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പെട്ട ഒരു നിയമസഭാ മണ്ഡലമാണ് നാദാപുരം നിയമസഭ മണ്ഡലം. വടകര ലോകസഭാ മണ്ഡലത്തിൻറെ പരിധിയിൽ പെടുന്നതാണ് നാദാപുരം നിയമസഭാ മണ്ഡലം. 2011 ൽ  നടന്ന കേരള നിയമസഭാ തിടഞ്ഞെടുപ്പിൽ എൽ.ഡി.എഫ് - കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്തി ഇ.കെ വിജയൻ 7546 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് - ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് സ്ഥാനാർത്തി വി.എം ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. എൻ.ഡി.എ - ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്തി കെ.പി പ്രകാശ് ബാബു മൂന്നാം സ്ഥാനത്തും സോഷ്യൽ ഡെമോക്രാടിക്ക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്തി ഇസ്മായീൽ കമ്മന നാലാം സ്ഥാനവും നേടി. ഇവർക്ക് പുറമേ, സ്വാതന്ത്ര സ്ഥാനാർത്തികളായി ചന്ദ്രൻ (745 വോട്ടുകൾ), സി.കെ വിജയൻ (708 വോട്ടുകൾ), കെ പി വിജയൻ (444 വോട്ടുകൾ) എന്നിവരും മത്സര രംഗത്ത് ഉണ്ടായിരുന്നു.

2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 68103 വോട്ടുകൾ നേടി യു.ഡി.എഫ് - ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് സ്ഥാനാർത്തി മുല്ലപ്പള്ളി രാമചന്ദ്രൻ ഒന്നാമതായി. എൽ.ഡി.എഫ് - കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌) സ്ഥാനാർത്തി അഡ്വ. എ.എൻ ശംസീർ രണ്ടാം സ്ഥാനത്ത് എത്തി. എൻ.ഡി.എ - ബി.ജെ.പി സ്ഥാനാർത്തി വി.കെ സജീവൻ മൂന്നാമതും, എസ്.ഡി.പി.ഐ സ്ഥാനാർത്തി പി.അബ്ദുൽ ഹമീദ് മാസ്റ്റർ നാലാമതും ആയി. ആം ആദ്മി പാർട്ടി സ്ഥാനാർത്തി അലി അകബർ, ബഹുജൻ  സമാജ് പാർട്ടി സ്ഥാനാർത്തി ശശീന്ദ്രൻ, സി.പി.ഐ (എം-എൽ) റെഡ് സ്റ്റാർ സ്ഥാനാർത്തി  എ.എം സ്മിത, സ്വതന്ത്ര സ്ഥാനാർത്തികളായ അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ(150 വോട്ടുകൾ), പി. ശറഫുദ്ധീൻ(346 വോട്ടുകൾ), എ.പി ശംസീർ(544 വോട്ടുകൾ) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

No comments:

Post a Comment